തിരുവനന്തപുരം: പുതിയ ചുഴലിക്കാറ്റ് മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെടുന്നു. ബുധനാഴ്ചയോടെയായിരിക്കും ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുക. നാളെയോടെ ആന്‍ഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാകും ദന എത്തുക. 120 കിലോ മീറ്റർ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇവിടെ ശക്തമായ മഴ പ്രതീക്ഷിക്കാം. തലസ്ഥാനത്തും ഇടുക്കിയിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 23 വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 23ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലും ഒഡീഷയിലും തീവ്ര മഴയ്ക്കും ശക്തമായ ഇടിമിന്നലും പ്രവചിക്കുന്നുണ്ട്. എഴ് മുതൽ 20 സി.എം വരെ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലെ നാല് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
<BR>
TGAS : DANA CYCLONE | RAIN UPDATES
SUMMARY : ‘Dana’; A new cyclone is forming over the central-east Bay of Bengal
കൊച്ചി: പി ഡി പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മർദക്കുറവ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്വാസതടസം, ഡയബറ്റിക്…
ബെംഗളൂരു: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളസമാജം ദൂരവാണിനഗറിന്റെ ഓണാഘോഷപരിപാടികൾക്ക് സമാപനം. പൊതുസമ്മേളനത്തില്‍ ബി.എ. ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്രതാരവും അധ്യാപികയുമായ…
ഗാസ: ബന്ദികളാക്കിയ എല്ലാ ഇസ്രയേലി പൗരന്മാരെയും വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചതായി…
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…