കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സേഫ്റ്റി കമ്മീഷനാണ് അന്വേഷിക്കുക. അപകടകാരണം കണ്ടെത്തുകയും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവർത്തനം പൂർത്തിയായതായും മന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. യാത്രാ ട്രെയിനിലേക്ക് ചരക്കുട്രെയിന് ഇടിച്ചുകയറി 15 പേരാണ് മരിച്ചത്. അറുപതോളം പേര്ക്ക് പരുക്കേറ്റു. കാഞ്ചന്ജംഗ എക്സ്പ്രസിന്റെ പുറകില് സിഗ്നല് മറികടന്നെത്തിയാണ് ചരക്കുട്രെയിന് ഇടിച്ചത്. മൂന്ന് കോച്ചുകള് പാളം തെറ്റി തകര്ന്നു. ചരക്കുട്രെയിനിന്റെ ലോക്കോ പൈലറ്റും സഹപൈലറ്റും കാഞ്ചന് ജംഗ എക്സ്പ്രസിലെ ഗാര്ഡുമുള്പ്പെടെയാണ് മരിച്ചത്. ദേശിയ, സംസ്ഥാന ദുരന്തനിവാരണ സേനകളെയുള്പ്പെടെ വിന്യസിച്ച് ബംഗാള് സര്ക്കാരും റെയില്വേമന്ത്രാലയും രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു.
<BR>
TAGS : TRAIN ACCIDENT | ASHWINI VAISHNAW | INDIAN RAILWAY,
SUMMARY : Darjeeling train disaster; Railway Minister announced investigation
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില് തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര് മാര്ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…