ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി നടൻ ദർശൻ വീണ്ടും ഹൈക്കോടതിയിലേക്ക്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിചാരണ കോടതി നടന്റെ ജാമ്യ ഹർജി തള്ളിയത്. ദർശന്റെ ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. പോലീസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ രണ്ടാം നമ്പർ പ്രതിയായാണ് താരത്തെ പ്രതി ചേർത്തിരിക്കുന്നത്.
ചിത്രദുർഗയിലെ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന രേണുകസ്വാമിയെ ആർആർ നഗറിലെ പട്ടനഗരെയിലുള്ള ഷെഡിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സിൻ്റെ സെക്യൂരിറ്റി ജീവനക്കാരൻ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയാണ് ഒന്നാം പ്രതി.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan moves Karnataka High Court seeking bail
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…