തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി തല്ലി ചതച്ച അധ്യാപിക അറസ്റ്റില്‍. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ ആണ് അറസ്റ്റിലായത്. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം അധ്യാപിക ഒളിവിലായിരുന്നു. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഇന്ന് രാവിലെ പതിനൊന്ന് കോടതിയില്‍ ഹാജരാക്കിയ അധ്യാപികക്ക് ജാമ്യം അനുവദിച്ചു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും സ്‌കൂള്‍ മാനേജ്മന്റെിന്റെ സ്വാധീനമാണ് നടപടി വൈകിപ്പിക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും വഴങ്ങിയില്ലെന്നും രക്ഷിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
<BR>
TAGS : ARRESTED | SCHOOL TEACHER
SUMMARY :.Five-year-old boy brutally beaten for not writing diary. The teacher was arrested
.
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…