Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ പുതിയ വഴിത്തിരിവ്. കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ സമ്മതിച്ചതായി പോലീസ്. കേസിൽ അറസ്റ്റിലായ പ്രദോഷ് എന്നയാൾക്ക് രേണുകസ്വാമിയുടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കാനും, തന്റെ പേര് കേസിൽ ഉൾപെടുത്താതിരിക്കാനുമാണ് പണം നൽകിയതെന്ന് ദർശൻ സമ്മതിച്ചു. 30 ലക്ഷം രൂപയാണ് ദർശൻ പ്രദോഷിനു (പവൻ) കൈമാറിയത്. ഈ തുക പോലീസ് പ്രദോഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രേണുകസ്വാമിയെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നത് ഉൾപ്പെടെ, കുറ്റകൃത്യത്തിൻ്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ഉൾപ്പെട്ട മറ്റ്‌ നാല് പേർക്ക് ദര്‍ശന്‍ 20 ലക്ഷം രൂപ നല്‍കിയെന്നും പോലീസ് പറഞ്ഞു. നിലവിൽ കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. ഒന്നാം പ്രതി പവിത്ര ഗൗഡയാണ്.

അറസ്റ്റിലായ നിഖിലിനും കേശവമൂർത്തിക്കും 5 ലക്ഷം രൂപ വീതം നല്‍കി. വ്യാജ കുറ്റസമ്മതം നടത്തി ജയിലിൽ പോയ രാഘവേന്ദ്ര, കാർത്തിക് എന്നീ രണ്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ട്. ദര്‍ശന്‍റെ കടുത്ത ആരാധകന്‍ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

ജൂണ്‍ 8നാണ് സ്വകാര്യ ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന രേണുകസ്വാമിയേ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തുകയും ചെയ്തു. മരിക്കുന്നതിനു മുമ്പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാളെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. കേസിൽ ഇതുവരെ 17 പേരാണ് അറസ്റ്റിലായത്.

TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Darshan reveals to police on giving money for killing renukaswamy

Savre Digital

Recent Posts

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…

21 minutes ago

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളില്‍  നിരക്കിളവ്

ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…

50 minutes ago

കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി

ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…

53 minutes ago

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…

2 hours ago

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

9 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

10 hours ago