ബെംഗളൂരു: വൃദ്ധദമ്പതികളെ വീട്ടിൽ കയറി മർദിച്ച മരുമകൾക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ പ്രിയദർശിനിക്കെതിരെയാണ് ഭർതൃപിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ മക്കളും വൃദ്ധദമ്പതികളെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡോ. പ്രിയദർശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടിൽ കയറി അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണ് ഭർതൃപിതാവായ ജെ. നരസിംഹയ്യയുടെ പരാതി. അതേസമയം, ഭർത്താവിന്റെ വീട്ടുകാർ തന്നെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് ഡോ. പ്രിയദർശിനി പറഞ്ഞു. ഭർത്താവ് മക്കൾക്ക് നൽകേണ്ട സാമ്പത്തിക സഹായം നൽകാത്തതിനാലാണ് ഭർത്താവിന്റെ വീട്ടിൽപോയത്. ഇതിനിടെയാണ് പ്രകോപനമുണ്ടായതെന്നും തുടർന്ന് ക്ഷമ നശിച്ചാണ് താനും കുട്ടികളും പ്രതികരിച്ചതെന്നും പ്രിയദർശിനി പറഞ്ഞു. സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും മൊഴികൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU
SUMMARY: Doctor daughter in law attacks senior couples
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…