മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ് കുശാൽ നഗർ സിഐ ബി.ജി. പ്രകാശിനെയും 2 എസ്ഐമാരെയും സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
2020 മാർച്ചിലാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സംഭവങ്ങളുടെ തുടക്കം. കുടക് സ്വദേശിയായ സുരേഷിന്റെ ഭാര്യ മല്ലികയെ കാണാതായി. ദിവസങ്ങൾക്കുള്ളിൽ മൈസൂരുവിലെ ബെട്ടഡാപുരയിൽ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഇതോടെ അസ്ഥികൂടം മല്ലികയുടേതാണെന്ന് പോലീസ് വിധിയെഴുതി. ഇവരെ കൊലപ്പെടുത്തിയതിന് സുരേഷിനെ അറസ്റ്റ് ചെയ്തു. തുടർന്ന് വിചാരണ തടവുകാരനായി സുരേഷ് ജയിലിലായി. 2025 ഏപ്രിലിലാണ് കാര്യങ്ങൾ തകിടം മറിക്കുന്ന ട്വിസ്റ്റുണ്ടായത്.
ദക്ഷിണ കുടകിലെ ഷെട്ടിഗേരിയിൽ മല്ലികയെ കാമുകനൊപ്പം കണ്ടെത്തി. ഇതോടെ താൻ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടി സുരേഷ് കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം മല്ലിക നേരിട്ടു ഹാജരായതോടെയാണ് സുരേഷ് ജയിൽ മോചിതനായത്. സുരേഷിനെ കുറ്റവിമുക്തനാക്കിയ കോടതി പ്രകാശ് ഉൾപ്പെടെ പോലീസുകാർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശവും നൽകി.
അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധന പോലും നടത്താതെ മല്ലികയുടേതാണെന്ന് കാണിച്ച് പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. അന്യായമായി പ്രതി ചേർത്തതിനു 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത്.
SUMMARY: Dead wife found alive case: Three Police Officers suspended.
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…
കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…
പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…