ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ വനിതകളുടെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിന്റെ കെട്ടിടത്തില്‍ ഞായറാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. തീപിടര്‍ന്നതോടെ 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തിനുസമീപമുള്ള എൽഇഡി. ബാനർ കടയിലാണ് ആദ്യം തീപടർന്നതെന്നാണ് നിഗമനം. തുടര്‍ന്നു പി.ജി. പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം തീയിലും പുകയിലും മൂടി. ഇതോടെ താമസക്കാർക്ക് കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിവരാനാകാനാത്ത നിലയായി. ഇതോടെയാണ് പലരും ജനാല വഴി ചാടാൻ തയ്യാറായത്. വനിതകൾ സഹായംതേടി കരയുന്നതിൻ്റെയും ജനാലവഴി ചാടുന്നതിൻ്റെയും വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും എത്തി തീ അണയ്ക്കുന്നതിന് മുമ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ ജനാലകളും തകർന്നിട്ടുണ്ട്. ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആർക്കും കാര്യമായ പരുക്കില്ല. സംഭവത്തില്‍ നന്ദിനി ലേഔട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Fire breaks out in women’s PG institution; Around 50 young women escape by jumping from the building, a major disaster is averted
ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…
ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…
തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓരോ…