Categories: KERALATOP NEWS

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

കഴിഞ്ഞ ദിവസം സഹപാഠിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കും.

പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സംശയത്തെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
<BR>
TAGS : ARREST | POCSO CASE
SUMMARY : Death of a pregnant Plus Two student; A classmate is under arrest

Savre Digital

Recent Posts

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…

5 hours ago

​മ​ഹാ​രാ​ഷ്ട്രയില്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ ഒ​ഴി​വാ​ക്കു​ന്നു

മും​ബൈ: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹൈ​വേ​യി​ൽ ടോ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര. അ​ടു​ത്ത എ​ട്ട് ദി​വ​സ​ത്തി​ന​കം ഇ​ത് ന​ട​പ്പാ​ക്കാ​നാന്‍ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ…

6 hours ago

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ഇം​ഫാ​ൽ: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​ളെ മ​ണി​പ്പൂ​രി​ലെ​ത്തും. ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ആ​ദ്യ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ…

6 hours ago

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ ഡ​യ​റ​ക്ട​ർ എ​ൻ.​എം. ധോ​ക്കെ ഫെ​ബ്രു​വ​രി​യി​ൽ വി​ര​മി​ച്ചി​രു​ന്നതിനെ തു​ട​ര്‍ന്ന്…

6 hours ago

ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; നവജാത ശിശു മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…

7 hours ago

നാഗ്പൂരിൽ ജനവാസമേഖലയിൽ പുലി ആക്രമണം; ഏഴു പേർക്ക് പരുക്ക്

നാ​ഗ്പൂ​ര്‍: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ നാ​ട്ടി​ലി​റ​ങ്ങി​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പു​ലി ഏ​ഴ് പേ​രെ ആ​ക്ര​മി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പു​ലി​യെ 10…

8 hours ago