KERALA

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി സ്കൂൾ അധികൃതരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്‌കുമാർ, തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്കൂളും സന്ദർശിച്ചു. സ്കൂളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് നിർദേശിച്ച കമ്മിഷൻ സ്കൂളിന്റെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് മാനസിക ആഘാതമുണ്ടാകാത്ത രീതിയിൽ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച സ്കൂളിലെത്തുന്ന കുട്ടികൾക്കായി ക്ലാസുകളും കൗൺസലിംഗ് സൗകര്യങ്ങളും ഒരുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലിസിൽ നിന്നുള്ള റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലാസ് ടെസ്റ്റിൽ ഒന്നര മാർക്ക് കുറഞ്ഞതിന് മാനസികപീഡനം നേരിട്ടതിനെ തുടർന്നാണ് ആശിർനന്ദ ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം ഉണ്ടായി. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്സ് സ്‌കൂളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഇവർ സ്‌കൂളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.അതിനിടെ, സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സ്‌കൂൾ മാനേജ്‌മെന്റ് സമ്മതിച്ചു. ആരോപണവിധേയരായ അഞ്ചുപേരെയും പുറത്താക്കി. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഇനി ക്ലാസ് മാറ്റിയിരുത്തില്ല. കഴിഞ്ഞദിവസം പുറത്താക്കിയ പ്രിൻസിപ്പലിന്റെ ചുമതല വൈസ് പ്രിൻസിപ്പലിന് നൽകി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണവിധേയരായ സ്‌കൂൾ പ്രിൻസിപ്പൽ ഒപി ജോയിസി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അധ്യാപകരെ പുറത്താക്കാനാനും മാനേജ്മെന്റ് തയ്യാറായി.

SUMMARY:  Death of class 9 student; Child Rights Commission registers case

NEWS DESK

Recent Posts

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…

41 minutes ago

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ…

1 hour ago

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…

2 hours ago

ആദ്യദിനം 60 കോടി പിന്നിട്ട് കാന്താര

ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…

3 hours ago

ഓപ്പറേഷൻ സിന്ദൂര്‍: പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 15 വിമാനങ്ങള്‍ തകര്‍ത്തു

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…

3 hours ago

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…

4 hours ago