പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മ അറസ്റ്റില്‍. 21 കാരിയാണ് അറസ്റ്റില്‍ ആയത്. കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്.
ബിരുദ വിദ്യാര്‍ഥിനി കൂടിയായ അമ്മ തന്റെ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് മൊഴി നല്‍കിയിരുന്നു. ബി എ ബിരുദധാരിയായ പെണ്‍കുട്ടി ഏറെനാളായി വീട്ടിലാണ്. രക്തസ്രാവവുമായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിദ്യാർഥിനി പ്രസവിച്ചതെന്ന് മനസ്സിലായത്. പിന്നാലെ, ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി നവജാതശിശുവിന്റെ ജഡം കണ്ടെത്തിയത്. രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിൽ നിന്ന് ലഭിച്ചത്.
പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 20 കാരിയുടെ മുത്തശി പറയുന്നത്. താന്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
SUMMARY: Death of newborn in Pathanamthitta: Unmarried mother arrested
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…
കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി…
ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…
മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…
ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…