പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം: അവിവാഹിതയായ അമ്മ അറസ്റ്റില്‍

പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മ അറസ്റ്റില്‍. 21 കാരിയാണ് അറസ്റ്റില്‍ ആയത്. കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച്‌ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്.

ബിരുദ വിദ്യാര്‍ഥിനി കൂടിയായ അമ്മ തന്റെ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് മൊഴി നല്‍കിയിരുന്നു. ബി എ ബിരുദധാരിയായ പെണ്‍കുട്ടി ഏറെനാളായി വീട്ടിലാണ്. രക്തസ്രാവവുമായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിദ്യാർഥിനി പ്രസവിച്ചതെന്ന് മനസ്സിലായത്. പിന്നാലെ, ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി നവജാതശിശുവിന്റെ ജഡം കണ്ടെത്തിയത്. രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിൽ നിന്ന് ലഭിച്ചത്.

പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 20 കാരിയുടെ മുത്തശി പറയുന്നത്. താന്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

SUMMARY: Death of newborn in Pathanamthitta: Unmarried mother arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

ബെംഗളൂരുവിലടക്കം കർണാടകയിൽ ഇന്ന് മഴക്കും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ മൺസൂൺ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

ബെംഗളൂരു–മംഗളൂരു റൂട്ടിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം അരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിലെ  സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വന്ദേ ഭാരത്...

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

Related Articles

Popular Categories