സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞു.
നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്.
സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ ഇത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.
SUMMARY: Death penalty for murder; Talal’s brother says he will not accept compromise moves
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച് തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്സ ബീവി (78)…
കൊച്ചി: ശബരിമല സ്വർണ മോഷണ കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ പുതിയ മറ്റൊരു കേസ് കൂടി…
കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല് സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാണും. സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍…
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടില്‍ ദീപക്ക് (22) ആണ് മരിച്ചത്. ഇന്ന്…
മുംബൈ: നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച് നാലുമരണം. വാഷി സെക്ടര്‍ 14 ലെ രഹേജ റെസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു…