ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കാനും പുതുക്കിയ വ്യോമ സേവന കരാര്‍ അന്തിമമാക്കാനും തീരുമാനമായി ഇതിന്റെ ഭാഗമായി നിരവധി നടപടികളാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്.
ഇന്ത്യയും- ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതു മാസമായി സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി പ്രകടമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കുന്നതിനൊപ്പം, നാഥുല പാസ് അടക്കം മൂന്ന് അതിർത്തികൾ വഴിയുള്ള വ്യാപാരം വീണ്ടും ആരംഭിക്കും. ടൂറിസ്റ്റ്, ബിസിനസ് വിസകൾ വീണ്ടും നൽകിത്തുടങ്ങും. അതിർത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. അതിർത്തി വ്യക്തമായി നിർണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നൽകും. സേനകൾക്കിടയിലടക്കം അതിർത്തിയിയിൽ തർക്കങ്ങൾ തീർക്കാൻ മധ്യ, കിഴക്കൻ മേഖലകളിലും സംവിധാനങ്ങൾ വരും. അജിത് ഡോവലിനു പുറമെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളിലാണ് നിർണായക ധാരണകളിലെത്തിയത്.
SUMMARY: Decision to resume direct flight services between India and China
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…