ദീപക്കിന്റെ മരണം; ഷിംജിതക്ക് ജാമ്യം

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഷിംജിത സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

ഷിംജിത സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ദീപകിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷിംജിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ് ചൊവ്വാഴ്ച കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും പോലീസ് അറിയിച്ചു. അതേസമയം, കേസിലെ തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ദീപക്കിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോയെന്നത് ഉള്‍പ്പെടെ കൂടുതല്‍ കാര്യങ്ങള്‍ ഫൊറൻസിക് പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

SUMMARY: Deepak’s death; Shimjitha granted bail

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

Related Articles

Popular Categories