മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിങ്ങും. ദുവാ പദുകോണ്‍ സിങ് എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികള്‍ മകളുടെ പേര് ലോകത്തെ അറിയിച്ചത്.
ദുവാ പദുകോണ്‍ സിങ്… ദുവ എന്നാല്‍ പ്രാർത്ഥന എന്നാണ് അർത്ഥം. കാരണം അവള്‍ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും കൃതക്ഞതയാലും നിറഞ്ഞിരിക്കുകയാണ്.- എന്നാണ് ദീപികയും രണ്‍വീറും കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകള്‍ കുറിക്കുന്നത്.
സെപ്തംബര്‍ 8 നാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കുന്നത്. 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. പിന്നാലെയാണ് കുഞ്ഞ് പിറക്കുന്ന വിവരം താരം ആരാധകരെ അറിയിച്ചത്.
TAGS : DEEPIKA PADUKON | RANVEER SINGH | BABY
SUMMARY : Deepika and Ranveer released the name and picture of the first Kanmani
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…