ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ‘പൊന്നോണ ദീപ്തി-24’ ദാസറഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. അന്തര്‍ സംസ്ഥാന വടംവലി മത്സരത്തില്‍ കേരളത്തില്‍ നിന്ന് 13 ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ ഒന്നാം സമ്മാനം ജാലഹള്ളി മുത്തപ്പന്‍ ട്രസ്റ്റ് സ്പോണ്‍സര്‍ ചെയ്ത ജെ.ആര്‍.പി അഡ്മാസ് മുക്കവും, രണ്ടാം സമ്മാനം ബോയ്സ് ആഫ്റ്റര്‍ സെവന്‍ സ്പോണ്‍സര്‍ ചെയ്ത ഗ്രാന്‍ഡ് സ്റ്റാര്‍ പുളിക്കലും, മൂന്നാം സമ്മാനം ദി റോപ്പ് വാരിയര്‍സ് സ്പോണ്‍സര്‍ ജാസ് വണ്ടൂരും. നാലാം സമ്മാനം യാത്ര ട്രാവല്‍സ് സ്പോണ്‍സര്‍ സുല്‍ത്താന്‍ ബോയ്സ് എന്നീ ടീമുകളും കരസ്ഥമാക്കി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുന്‍ കോര്‍പറേറ്റര്‍ എം. മുനിസ്വാമിയെ സദസ്സില്‍ ആദരിച്ചു, കവിയും എഴുത്തുകാരനുമായ രാജന്‍ കൈലാസ്, ദാസാറഹള്ളി എം.ല്‍.എ. എസ്.മുനിരാജു എന്നിവര്‍ സന്നിഹിതരായിരുന്നു. ദീപ്തി മുന്‍കാല പ്രവര്‍ത്തരെ ആദരിക്കല്‍, റിഥം ഓഫ് കേരള – കടമ്പനാട് ജയചന്ദ്രന്‍, ശ്രീലക്ഷ്മി ജയചന്ദ്രന്‍ എന്നിവരുടെ ഗാനലാപനവും നടന്നു.
പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി. കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, കെ. സന്തോഷ് കുമാര്‍ (പ്രസിഡണ്ട്), ഇ. കൃഷ്ണദാസ് (ജന. സെക്രട്ടറി), വിഷ്ണുമംഗലം കുമാര്‍, പി.വി. സലീഷ്, ബേബിജോണ്‍, സന്തോഷ് ടി.ജോണ്‍, പ്രവീണ്‍ കെ., വിജേഷ് ഇ. എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
<BR>
TAGS : ONAM-2024
ഡല്‍ഹി: 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ട്വല്‍ത്…
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ്…
ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ്…
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III)…
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടക്കും. വിജ്ഞാപനം ഓഗസ്റ്റ് 7 ന് പുറപ്പെടുവിക്കും, നാമനിർദ്ദേശ പത്രിക…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 27, 28 തിയതികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തില്‍ മലയാള കഥ, കവിത മത്സരം…