Categories: KARNATAKATOP NEWS

കൊലപാതക കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ പത്ത് കോടിയുടെ മാനനഷ്ട കേസ്

ബെംഗളൂരു: കൊലപാതക കേസുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ യൂട്യൂബർ എം.ഡി. സമീറിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്. ധർമ്മസ്ഥലയിൽ നടന്ന ബലാത്സംഗ, കൊലപാതക കേസുമായി ബന്ധപ്പെട്ട മുൻ ജുഡീഷ്യൽ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് സമീറിന് കോടതി നോട്ടീസ് അയച്ചത്. വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതി നേരത്തെ ഇൻജക്ഷൻ പുറപ്പെടുവിക്കുകയും നിലവിലുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ സമീറിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ, യൂട്യൂബർ വീണ്ടും കേസുമായി ബന്ധപ്പെട്ട വീഡിയോ പുറത്തിറക്കുകയായിരുന്നു. ഇതോടെ കോടതിയലക്ഷ്യത്തിനും മാനനഷ്ടത്തിനും കോടതി നിയമനടപടി സ്വീകരിച്ചു. ധർമ്മസ്ഥല ക്ഷേത്ര പ്രതിനിധികളായ ഡി. ഹർഷേന്ദ്ര കുമാറും നിശ്ചൽ ഡി.യും ചേർന്ന് സമീറിനും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിനുമെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. യൂട്യൂബർ അപകീർത്തികരമായ ഉള്ളടക്കത്തിലൂടെ ക്ഷേത്രത്തെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം.

സംഭവത്തിൽ സമീറിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, കോടതിയുടെ മുൻ ഉത്തരവ് ലംഘിച്ച് അപ്‌ലോഡ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട വീഡിയോ ഉടൻ നീക്കം ചെയ്യാൻ ബെംഗളൂരു സിറ്റി സിവിൽ ജഡ്ജി എസ്. നടരാജ് ഉത്തരവിട്ടു.

TAGS: KARNATAKA
SUMMARY: Youtuber sameer slapped with 10 cr defamation suit

Savre Digital

Recent Posts

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…

3 minutes ago

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…

41 minutes ago

സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…

2 hours ago

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…

2 hours ago

സ്വകാര്യ ബസ് സമരം ആരംഭിച്ചു; കൂടുതൽ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക്‌ ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ…

3 hours ago

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…

3 hours ago