ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ ജാമ്യം. ഉഡുപ്പിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെ.എം.എഫ്.സി) കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
ഉഡുപ്പി റൂറൽ ബിജെപി യൂണിറ്റ് പ്രസിഡന്റ് രാജീവ് കുലാലിന്റെ പരാതിയിൽ ബ്രഹ്മാവർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് തിമറോഡിയെ അറസ്റ്റ് ചെയ്തത്. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി. ബ്രഹ്മാവർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തിമറോഡിയെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
SUMMARY: Defamation case: Mahesh Shetty Timarodi granted bail with court orders
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി.…
കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പാട്യം പത്തായക്കുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള…
തിരുവനന്തപുരം: കാൻസർ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചോദ്യോത്തര…
വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയില്‍…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ്…
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ മുറുക്കി…