ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.
62.6 ശതമാനം തദ്ദേശീയ ഘടകങ്ങളാകും വ്യോമസേനയ്‌ക്കായി നിർമിക്കുന്ന റഷ്യൻ നിർമിത സു-30 എംകെഐ യുദ്ധവിമാനത്തിലുണ്ടാവുക. ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പെൻതൂവൽ കൂടിയാകും പുതിയ കരാർ. എച്ച്എഎല്ലിന്റെ നാസിക് ഡിവിഷനിലാകും സുഖോയ് വിമാനങ്ങൾ നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവിൽ 259 സുഖോയ്- 30 വിമാനങ്ങളാണ് വ്യോമസേനയ്‌ക്കുള്ളത്. സേനയുടെ നട്ടെല്ലായി മാറിയ സുഖോയിക്കായി ഇന്ത്യ ഇതുവരെ 12 ബില്യൺ ഡോളറാണ് റഷ്യയ്‌ക്കായി നൽകിയിട്ടുള്ളത്. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് സു-30എംകെഐ. ഒരേ സമയം നിരീക്ഷണത്തിനും പ്രതിരോധത്തിനും സുഖോയ് ഇന്ത്യൻ സേനയെ സഹായിക്കുന്നുണ്ട്.
TAGS: NATIONAL | DEFENCE MINISTRY
SUMMARY: Indian Defence dept to get 13 more Sukoi aircrafts soon
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…