തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയും മിന്നലും തുടരുന്നതിനിടെ തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥി മരിച്ചു, കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പില്‍ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അപകടം. വൈകുന്നേരം വീടിന് വെളിയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് മിന്നലേറ്റത്.
മിന്നലിന്റെ ആഘാതത്തില്‍ തെറിച്ചുവീണ സെയ്ഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സി.എം.എസ്. (CMS) കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് സെയ്ഫ്. ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം കബറടക്കം നടത്തും. റെയ്ഹാനത്താണ് മാതാവ്.
SUMMARY: Degree student dies after being struck by lightning while bathing in Thiruvananthapuram
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…