KERALA

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹെയർപിൻ വളവുകൾ ↪️↩️

റോഡുകളിലെ ഹെയർപിൻ വളവുകൾ ഏറെ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്. ഇത്തരം വളവുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണം.

⏭️ ഹെയർപിൻ വളവിൽ എത്തുന്നതിനുമുമ്പ് വേഗത കുറയ്ക്കുക.

⏭️ ഹെയർപിൻ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.

⏭️ ഹോൺ മുഴക്കി മുന്നിലുള്ള വാഹനങ്ങൾക്ക് സൂചന നൽകുക.

⏭️ കയറ്റത്തിൽ ചെറിയ ഗിയറിൽ വാഹനം നിയന്ത്രിക്കുക.

⏭️ ഇറക്കത്തിൽ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിൻ ബ്രേക്കിംഗ് ഉപയോഗിക്കുക.

⏭️ വളവിൽ വാഹനം നിർത്തിയിടരുത്.

⏭️ വലിയ വാഹനങ്ങൾക്ക് വളവിൽ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമാണ്, അതിനാൽ അകലം പാലിക്കുക.

⏭️ രാത്രിയിൽ ഹെഡ്‌ലൈറ്റ് ശരിയായി ഉപയോഗിക്കുക.

⏭️ ക്ഷീണം, ഉറക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക.

സുരക്ഷിത യാത്രയ്ക്കായി നിയമങ്ങൾ പാലിക്കൂ. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകാം.
SUMMARY: ‘Be careful on hairpin bends’; Police issue instructions

NEWS DESK

Recent Posts

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും ഉടന്‍ ആരംഭിക്കും.…

4 minutes ago

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

20 minutes ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

42 minutes ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

51 minutes ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

1 hour ago

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…

2 hours ago