ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയില്‍ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ഭരണവിരുദ്ധ വികാരവും ചില നിയമസഭാംഗങ്ങള്‍ക്കെതിരായ ‘പൊതുരോഷവും’ കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആംആദ്മി പാർട്ടി (എഎപി) തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഗ്രൗണ്ട് സർവേകളുടെ അടിസ്ഥാനത്തിലാണ് അഴിച്ചുപണി. കഴിഞ്ഞ മാസം പുറത്തിറക്കിയ സ്ഥാനാർഥികളുടെ ആദ്യ പട്ടികയില്‍ നിന്ന് 3 സിറ്റിങ് നിയമസഭാംഗങ്ങളെ ഒഴിവാക്കിയിരുന്നു.
സമീപകാലത്ത് കോണ്‍ഗ്രസ്, ബിജെപി പാർട്ടികളില്‍ നിന്നും എഎപിയിലെത്തിയ 6 നേതാക്കന്മാർ ആദ്യ പട്ടികയിലുണ്ടായിരുന്നു. മുൻ കോണ്‍ഗ്രസ് നേതാക്കളായ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രഹ്മ് സിങ് തൻവാർ, അനില്‍ ഝാ, ബിബി ത്യാഗി എന്നിവരുമാണ് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചത്.
TAGS : DELHI | ELECTION
SUMMARY : Delhi Assembly Elections; AAP released the list of candidates
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…