ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഈ മാസം പത്തിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 17 വരെ നാമനിർദേശപത്രിക നല്‍കാം. 18ന് സൂക്ഷ്മപരിശോധന നടത്തും. 20നകം പത്രിക പിൻവലിക്കാം.
ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കെ, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. 58 ജനറല്‍ സീറ്റുകളിലേക്കും 12 സംവരണ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും തിരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
യു.പി, തമിഴ്നാട് ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും അട്ടിമറി നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമീഷണർ വാർത്ത സമ്മേളനം തുടങ്ങിയത്. എല്ലാ വിവരങ്ങളും രാഷ്ട്രീയ പാർട്ടികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വ്യക്തമാക്കി.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പോളിങ് ശതമാനത്തില്‍ കൃത്രിമം കാണിക്കാനാകില്ല. ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. വാർത്തകള്‍ നല്‍കുന്നതിനു മുമ്പ് വസ്തുതകള്‍ പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
TAGS : DELHI
SUMMARY : Delhi assembly elections on February 5; Counting at eight
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…