ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരമില്ലെന്ന് കണ്ടെത്തി. ഇതോടെ സര്‍വകലാശാലക്ക് നാക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് നോട്ടീസ്. സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ തെറ്റായ അക്രഡിറ്റേഷന്‍ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടിയാണ് നടപടി. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം.
ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാറോടിച്ചിരുന്ന ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നത്. ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്ത സംഭവത്തില്‍ പിടിയിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍ എന്നിവര്‍ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്തിരുന്നവരാണ്. ഇക്കാര്യങ്ങള്‍ വെളിപ്പെട്ടതോടെയാണ് സര്‍വകലാശാലയെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയത്.
നിർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതയാണെന്ന് അൽ-ഫലാഹ് സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ഭൂപീന്ദർ കൗർ ആനന്ദ് പ്രതികരിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുമായി പ്രൊഫഷണൽ ബന്ധത്തിന് പുറമെ മറ്റ് യാതൊരു ബന്ധവുമില്ലെന്നും സർവകലാശാല അറിയിച്ചു.
SUMMARY: Delhi blasts: Al Falah University not recognized by NAK
ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…
കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്.…
ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു. ലൂപ് റോഡിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…