LATEST NEWS

ഡല്‍ഹി സ്ഫോ​ട​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​പ​ങ്കു​വ​ച്ച 15പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച 15പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ലായി. റ​ഫി​ജു​ൽ അ​ലി (ബോം​ഗൈ​ഗാ​വ്), ഫോ​റി​ദ് ഉ​ദ്ദീ​ൻ ല​സ്‌​ക​ർ (ഹൈ​ല​ക്ക​ണ്ടി), ഇ​നാ​മു​ൽ ഇ​സ്‌​ലാം (ല​ഖിം​പൂ​ർ), ഫി​റൂ​ജ് അ​ഹ​മ്മ​ദ് (ല​ഖിം​പൂ​ർ), ഷാ​ഹി​ൽ ഷോ​മ​ൻ സി​ക്ദാ​ർ (ബാ​ർ​പേ​ട്ട), റാ​ക്കി​ബു​ൾ സു​ൽ​ത്താ​ൻ (ബാ​ർ​പേ​ട്ട), ന​സിം അ​ക്രം (ഹോ​ജാ​യ്), അ​ബ്‌​ക്‌​ലാം അ​ഹ്‌​മ​ദ്, അ​ബ്‌​ക്‌​ലാം അ​ഹ്‌​മ​ദ് (സൗ​ത്ത് സ​ൽ​മാ​ര) എ​ന്നി ഒ​ൻ​പ​ത് പേ​രെ അസ​മി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി വ്യാ​ഴാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടി.

മാ​റ്റി​യു​ർ റ​ഹ്മാ​ൻ (ദ​റം​ഗ്), ഹ​സ​ൻ അ​ലി മൊ​ണ്ട​ൽ (ഗോ​ൾ​പാ​റ), അ​ബ്ദു​ൾ ല​ത്തീ​ഫ് (ചി​രാം​ഗ്), വ​ജ്ഹു​ൽ ക​മാ​ൽ (കാം​രൂ​പ്), നൂ​ർ അ​മി​ൻ അ​ഹ​മ്മ​ദ് (ബോം​ഗൈ​ഗാ​വ്) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച  പോലീസ് പി​ടി​കൂ​ടിയിരുന്നു. ചൊ​വ്വാ​ഴ്ച, കാ​ച്ചാ​ർ ജി​ല്ല​യി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് വി​ട്ട​യ​ച്ചു.

ആ​സാ​മി​ലെ സ​മാ​ധാ​ന​വും സാ​മു​ദാ​യി​ക ഐ​ക്യ​വും ത​ക​ർ​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ അ​റി​യി​ച്ചു.
SUMMARY: Delhi blast; 15 arrested in Assam for sharing provocative posts on social media

NEWS DESK

Recent Posts

സിബിഎസ്‌ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ മെയ് 15 മുതല്‍

ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച്‌ മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…

23 minutes ago

‘തെറ്റിദ്ധാരണ പരത്തുന്നു’; പ്രസവത്തെ കുറിച്ചുള്ള അഖില്‍ മാരാരുടെ പ്രസ്‌താവനയില്‍ പരാതി നല്‍കി ഡോക്‌ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച്‌ സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…

1 hour ago

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…

2 hours ago

പോളിങ് സമയം നീട്ടണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…

3 hours ago

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…

4 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…

4 hours ago