Categories: SPORTSTOP NEWS

ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിന് ആറാം ജയം

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ ഡൽഹി ക‍്യാപ്പിറ്റൽസിന് 8 വിക്കറ്റ് ജയം. ലഖ്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ‍്യം ഡൽഹി ക‍്യാപ്പിറ്റൽസ് 17.5 ഓവറിൽ മറികടന്നു. അഭിഷേക് പോറൽ (51), കെ.എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനമാണ് ഡൽഹിക്കു കരുത്തേകിയത്.

42 പന്തിൽ നിന്നും 57 റൺസ് നേടി പുറത്താവാതെ നിന്ന കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 3 ബൗണ്ടറിയും 2 സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ലഖ്നൗവിനു വേണ്ടി ഐഡൻ മാർക്രത്തിനു മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്.

ലഖ്നൗവിന്‍റെ വിജയലക്ഷ‍്യം മറികടക്കാൻ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് പോറലും മലയാളി താരമായ കരുൺ നായരും നൽകിയത്.

ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ സാധിച്ചുള്ളൂ 33 പന്തിൽ നിന്നും 52 റൺസ് നേടിയ ഐഡൻ മാർക്രമാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ. 2 ബൗണ്ടറിയും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

മാർക്രത്തിനു പുറമെ മിച്ചൽ മാർഷിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത് (45). നിക്കൊളാസ് പുരാൻ (9), അബ്ദുൾ സമദ് (2), ഡേവിഡ് മില്ലർ (14), ഋഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ ആയുഷ് ബധോനി (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ടീം സ്കോർ ഉയർത്താനായില്ല.

TAGS: SPORTS | IPL
SUMMARY: Delhi Capitals won against lucknow in ipl

Savre Digital

Recent Posts

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

41 minutes ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

4 hours ago