മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വനിതകള്‍ക്ക് ജയം. മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 164. ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റിന് 165. രണ്ട് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. മലയാളി താരം സജന എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്നു. ഒരു വിക്കറ്റ് വീണെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് എടുത്ത് അരുന്ധതി റെഡ്ഡി ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. 4 പന്തില്‍ 9 റണ്‍സെടുത്ത രാധാ യാദവിന്റെ പ്രകടനം നിര്‍ണായകമായി.
165 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി ഷെഫാലി വെര്‍മ(18 പന്തില്‍ 43), നിക്കി പ്രസാദ് (33 പന്തില്‍ 35), സാറ ബ്രൈസ് (10 പന്തില്‍ 21 ) എന്നിവരും തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാറ്റ്-സിവര്‍ ബ്രന്‍ഡിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന്റെയും മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ് വലിയ ടോട്ടല്‍ നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ഹെയ്‌ലി മാത്യൂസും (1), തൊട്ടുപിന്നാലെ യാത്സിക ഭാട്ടിയയും (11) പുറത്തായെങ്കിലും പിന്നീട് നാറ്റ് സിവറും ഹര്‍മനും കളം പിടിച്ചു. ഡല്‍ഹിക്ക് വേണ്ടി അന്നബെല്‍ സതര്‍ലന്‍ഡ് മൂന്നും ശിഖര്‍ പാണ്ഡെ രണ്ടും വിക്കറ്റ് നേടി.
TAGS: SPORTS
SUMMARY: Delhi Daredevils beats Mumbai in Wpl
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…