Categories: NATIONALTOP NEWS

ചൂട് കടുക്കുന്നു; കറുത്ത ഗൗണ്‍ ധാരണത്തിന് ഇളവ് തേടി അഭിഭാഷകര്‍

ഡൽഹി: ഡൽഹിയിൽ ഉഷ്ണ തരംഗം രൂക്ഷമായതിന് പിന്നാലെ കറുത്ത ഗൗണ്‍ ഉപയോഗത്തിന് ഇളവ് ആവശ്യപ്പെട്ട് അഭിഭാഷകർ. കറുത്ത കോട്ടും ഗൗണും ഉഷ്ണ തരംഗത്തെ കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകർ വിശദമാക്കുന്നത്. വേനല്‍ക്കാലത്ത് കറുത്ത കോട്ടിനും ഗൗണിനും മൂന്ന് ഹൈക്കോടതികള്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

1961 മുതലുള്ള ഡ്രെസ് കോഡിലുള്ള മാറ്റം വേണമെന്നും അഭിഭാഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവണമെന്നാണ് അന്തർദേശീയ മാധ്യമങ്ങളോട് അഭിഭാഷകർ പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ ഒരു കോടതിയില്‍ കേസ് പരിഗണിക്കുന്നത് കനത്ത ചൂടില്‍ മാറ്റി വച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും പോലുള്ള ഉയർന്ന കോടതികളില്‍ എയർ കണ്ടീഷണർ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മിക്ക കീഴ്ക്കോടതികളിലും ഇത്തരം സംവിധാനങ്ങളില്ല.

ചിലയിടങ്ങളില്‍ കോടതിമുറികളില്‍ കാറ്റ് പോലും കയറുന്നത് ദുഷ്കരമായ സാഹചര്യമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്. ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ഡല്‍ഹിയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് റിപ്പോർട്ട് ചെയ്തത് ഈ ആഴ്ചയാണ്. ദ്വാരകയിലെ കണ്‍സ്യൂമർ കോടതിയില്‍ വ്യാഴാഴ്ച കേസുകള്‍ പരിഗണിച്ചത് പ്രവർത്തിക്കാത്ത എസികളുടെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

2021ല്‍ സുപ്രീം കോടതി ജസ്റ്റിസ് ഇന്ത്യയിലെ കോടതിയിലെ സൌകര്യക്കുറവുകളേക്കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഡ്രെസ് കോഡില്‍ മാറ്റം ആവശ്യപ്പെട്ട് ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Savre Digital

Recent Posts

കല ബെംഗളൂരു വി.എസ് അനുസ്മരണം നാളെ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ…

27 seconds ago

മഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…

20 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…

23 minutes ago

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…

1 hour ago

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…

1 hour ago

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.…

2 hours ago