ന്യൂഡൽഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങി മരിച്ച മലയാളി വിദ്യാർഥി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ബാക്കി 25 ലക്ഷം രൂപ ആറ് മാസത്തിനകം നല്‍കുമെന്ന് റാവു സ്റ്റഡി സെന്ററിന്റെ സിഇഒ അഭിഷേക് ഉറപ്പുനല്‍കിയതായി അഭിഭാഷകൻ മോഹിത് സർഫ് അറിയിച്ചു.
ജെഎൻയു ഗവേഷക വിദ്യാർഥിയായിരുന്ന എറണാകുളം സ്വദേശി നെവിൻ, തെലങ്കാന സ്വദേശിനിയായ തനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ട മൂന്ന് വിദ്യാർഥികളുടെ സ്മരാണാർത്ഥം ലൈബ്രറികള്‍ നിർമിക്കാൻ ഡല്‍ഹി മേയർ ഷെല്ലി ഒബ്റോ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയിലെ ഓള്‍ഡ് രാജീന്ദ്രനഗറിലെ റാവു സ്റ്റഡി സർക്കിള്‍ കോച്ചിംഗ് സെന്ററിലെ ബേസ്മെൻ്റില്‍ വെള്ളം നിറഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ചത്.
TAGS : DELHI | IIS
SUMMARY : Delhi IIS Coaching Center Accident; The CEO said that the dependents of the three persons, including the Malayali who surrendered, will be compensated Rs 50 lakh each.
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…