Categories: NATIONALTOP NEWS

‘ഡൽഹി ഭരിക്കുന്നത് രേഖാ ഗുപ്തയുടെ ഭർത്താവ്’; ആരോപണവുമായി അതിഷി മർലേന, തിരിച്ചടിച്ച് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരില്‍ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന. ഇതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖയുടെ ഭർത്താവ് മനീഷ് ഗുപ്ത ഇരിക്കുന്ന ഫോട്ടോ സഹിതമാണ് അതിഷി ആരോപണമുന്നയിച്ചത്. സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു അതിഷിയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് അനൗദ്യോഗികമായി ഭരണം നടത്തുന്നുവെന്നാണ് അതിഷിയുടെ പോസ്റ്റിലുളളത്. ‘ഈ ചിത്രം നോക്കൂ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തുന്നത് രേഖാ ഗുപ്തയുടെ ഭര്‍ത്താവ് മനീഷ് ഗുപ്തയാണ്’- അതിഷി പോസ്റ്റില്‍ കുറിച്ചു. സര്‍പഞ്ച് വ്യവസ്ഥയോടാണ് (ഗ്രാമീണ ഭരണത്തില്‍ തിരഞ്ഞെടുക്കുന്ന വനിതാ നേതാവിന്റെ ഭര്‍ത്താവ് ഭരണം നടത്തുന്നതിനോടാണ്) അതിഷി ഇത് താരതമ്യം ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ ഭർത്താക്കൻമാർ പൊതുവർക്കുകളിൽ ഇടപെടുന്നതായി നേരത്തെ നമ്മൾ കേട്ടിരുന്നു. ഗ്രാമീണരായ സ്ത്രീകൾക്ക് ഭരണപരമായ കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അറിയാത്തത് ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ ഒരു വനിത മുഖ്യമന്ത്രിയായിട്ടും സർക്കാരിന്റെ പ്രവർത്തനം അവരുടെ ഭർത്താവ് നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും”-അതിഷി സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.

ഡൽഹിയിൽ ദീർഘനേരമുള്ള വൈദ്യുതി മുടക്കവും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനയും ചൂണ്ടിക്കാട്ടിയ അതിഷി രേഖാ ഗുപ്തക്ക് ഭരിക്കാനറിയില്ലേ എന്നും ചോദിച്ചു. വൈദ്യുതി കമ്പനികളെ നിയന്ത്രിക്കുന്നതിൽ രേഖാ ഗുപ്ത പരാജയമാണെന്നും അവർ ആരോപിച്ചു.

അതേസമയം രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അതിഷി നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അതിഷിയും ഒരു സ്ത്രീയാണ്. എന്നിട്ടും മറ്റൊരു വനിതാ നേതാവിനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത് അമ്പരപ്പിക്കുന്നതാണ്. ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി പദവിയടക്കം വഹിച്ചിട്ടുള്ള ആളാണ് രേഖാ ഗുപ്ത. അവരുടെ ഭർത്താവ് അവരെ സഹായിക്കുന്നതിൽ തെറ്റോ അധാർമികതയോ ഇല്ലെന്നും ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയില്‍ മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ അറിയില്ലേ? ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ഓഫീസില്‍ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അത് ജനാധിപത്യത്തിന് അപമാനമായില്ലേ?’- അദ്ദേഹം ചോദിച്ചു.
<br>
TAGS : REKHA GUPTA | DELHI | ATISHI
SUMMARY : ‘Delhi is ruled by Rekha Gupta’s husband’; Atishi Marlena with the accusation, BJP hit back

 

 

Savre Digital

Recent Posts

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…

35 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…

1 hour ago

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കോഴിക്കോട് കൗണ്‍സിലര്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…

2 hours ago

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

3 hours ago

റഷ്യൻ ഹെലികോപ്റ്റര്‍ അപകടം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…

4 hours ago

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക ദിനാഘോഷം

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…

4 hours ago