Categories: NATIONALTOP NEWS

കെജ്രിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കർശന ജാമ്യ വ്യവസ്ഥകളോടെ നിരവധി ഉപാധികളും ഇടക്കാല ജാമ്യത്തില്‍ നിലനില്‍ക്കുന്നു.

ജൂണ്‍ 1 വരെ കെജ്രിവാളിന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം. ജൂണ്‍ 2 ന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ അനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന് ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല.

ജൂണ്‍ 1 നാണ് തിരഞ്ഞെടുപ്പ് അവസാനിക്കുക. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് മെയ് അവസാനമാണ്. മാർച്ച്‌ 21 നാണ് ഡല്‍ഹി മദ്യനയ കേസില്‍ കെജ്രിവാളിനെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഇഡി അറസ്റ്റ് ചെയ്തത്. ഈ അഴിമതിക്ക് പിന്നിലെ രാജാവ് അദ്ദേഹമാണെന്നും മദ്യവ്യവസായികളില്‍ നിന്ന് അഴിമതി ആവശ്യപ്പെടുന്നതില്‍ നേരിട്ട് പങ്കെടുത്തതായും കേന്ദ്ര അന്വേഷണ ഏജൻസി ആരോപിച്ചു.

Savre Digital

Recent Posts

നിപ: മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…

2 hours ago

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…

2 hours ago

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.…

3 hours ago

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ‍്യാര്‍ഥി സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച്‌ തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ…

3 hours ago

നമ്മ മെട്രോ ഡിപ്പോകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21…

3 hours ago

‘നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം’; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ…

3 hours ago