ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷൻ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കെജ്രിവാളിന്റെ ഹർജി വിശാല ബെഞ്ചിന് റഫർ ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാൾ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

കഴിഞ്ഞ മെയ് 17ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജിയില്‍ വാദം കേട്ടിരുന്നു. തുടര്‍ന്നു വിധിപറയാനായി മാറ്റുകയായിരുന്നു. നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിനു പിന്നാലെ ജൂണ്‍ മൂന്നിന് അദ്ദേഹം ജയിലിലേക്കു മടങ്ങുകയും ചെയ്തിരുന്നു.

ജൂണ്‍ 20ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇ.ഡി ആവശ്യപ്രകാരം വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. 2022 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ ഡല്‍ഹി അഴിമതിക്കേസില്‍ 2023 മാര്‍ച്ച്‌ 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ജൂണ്‍ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

TAGS : DELHI | LIQUAR SCAM DELHI | ARAVIND KEJIRIWAL
SUMMARY : Delhi liquor policy corruption case: Arvind Kejriwal granted interim bail

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: അമ്മാടത്ത് ദമ്പതികളെ വീട്ടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ...

ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഡൽഹി: ഇന്റർനെറ്റ് ലഭ്യതയും അത് ഉപയോഗിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന്...

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ...

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ് ; രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ പറഞ്ഞാല്‍ കലാപാഹ്വാനം’: സര്‍ക്കാരിനെതിരെ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

Related Articles

Popular Categories