Categories: NATIONALTOP NEWS

ഡല്‍ഹികലാപം; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനെന്ന് ആരോപിച്ച്‌ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളായ് ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.

ജസ്റ്റിസ് നവന്‍ചൗള, ജസ്റ്റിസ് ശലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തി, രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിടാന്‍ ഗൂഢാലോചന നടത്തി തുടങ്ങിയവയായിരുന്നു കുറ്റങ്ങള്‍. ഈ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഇതിനിടെ ജസ്റ്റിസ് കൈത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പോയതോടെയാണ് പുതിയ ബെഞ്ചിനെ നിയോഗിച്ചത്.

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി രണ്ടു തവണ തള്ളിയിരുന്നു. കേസില്‍ ഉമര്‍ ഖാലിദിന് പുറമെ, ഷാര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, അതാര്‍ ഖാന്‍, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ഹര്‍ജികളും പുതിയ ബെഞ്ച് പരിഗണിക്കും.

TAGS : DELHI | UMAR KHALID
SUMMARY : Delhi Riot; The Delhi High Court will hear Umar Khalid’s bail plea tomorrow

Savre Digital

Recent Posts

ആഗോള അയ്യപ്പ സംഗമം എന്തിന്, ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാൻ ഇത് ആവശ്യമാണോ?; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ…

2 hours ago

സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…

2 hours ago

ഛത്തീസ്ഗഡിൽ ഡാം തകർന്ന് മിന്നൽ പ്രളയം; 4പേർ മരിച്ചു, 3 പേരെ കാണാതായി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും…

2 hours ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…

3 hours ago

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ പൂക്കളമത്സരം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും.…

3 hours ago

മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണാഘോഷം

ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ്…

3 hours ago