ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ വനിതാ കൊച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യം. മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്.
അടുത്തകാലത്തായി തിരക്കേറിയ സമയങ്ങളിൽ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ മെട്രോ ട്രെയിനിനുള്ളിൽ യുവതിക്ക് നേരെ ഒരാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറൽ ആയിരുന്നു. സംഭവത്തിൽ മെട്രോ അധികൃതർ നിയമപരമായ നീങ്ങുകയും കുറ്റവാളിയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിന്റെ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. സംസ്ഥാന വനിതാ കമ്മീഷൻ ഈ പ്രശ്നത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം വനിതാ കമ്മീഷൻ ഉന്നയിച്ചു. നിലവിൽ ആറ് കോച്ചുകളുള്ള ട്രെയിനിന്റെ ഒരു കോച്ച് സ്ത്രീകൾക്ക് റിസർവ്വ് ചെയ്തിട്ടുണ്ട്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ ഇത് മതിയാകില്ലെന്നാണ് വിലയിരുത്തൽ.
TAGS: BENGALURU UPDATES| NAMMA METRO
SUMMARY:Demand for increase in women coaches in metro train
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…