ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാവില്ല. ഏപ്രില്‍ 22, 23 തീയതികളിലും ശവസംസ്‌കാര ദിവസവുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മാർപാപ്പ ഇന്ത്യൻ സമയം ഇന്നലെ രാവിലെ 11.05 നാണ് കാലം ചെയ്തത്. 88 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക്ട് പതിനാരാമൻമാർപാപ്പ സ്ഥാനമൊഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-മത് മാർപാപ്പയായി അദ്ദേഹം ചുമതലയേറ്റത്.
അതേസമയം ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക കുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു. പക്ഷാഘാതത്താൽ പാപ്പാ കോമ സ്ഥിതിയിലായെന്നും തുടർന്നുണ്ടായ ഹൃദയധമനികളിലെ തകർച്ചയുമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതായി വത്തിക്കാൻ അറിയിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ആൻഡ്രിയ അർക്കാൻജെലി മരണകാരണം സംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കേഷൻ നൽകി. തിങ്കളാഴ്ച വൈകുന്നേരം ഹോളി സീ പ്രസ് ഓഫീസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
<br>
TAGS : POP FRANCIS | MORNING
SUMMARY : Demise of the Pope; 3 days of mourning in the country
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…