ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി വർധിക്കുന്നു. ചൊവ്വാഴ്ച വരെ മൊത്തം 4,886 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 59 ശതമാനം കൂടുതലാണിത്. ജൂണിൽ ഡെങ്കിപ്പനി കാരണം ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ ജൂൺ 18 വരെ കർണാടകയിൽ 2,003 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വർഷം കേസുകൾ 4,886 ആയി ഉയർന്നു. ബിബിഎംപി പരിധിയിൽ 1,230 കേസുകളാണുള്ളത്. കർണാടകയിൽ ജനുവരി മുതൽ ഡിസംബർ വരെ 2022ൽ 9,889 ഡെങ്കിപ്പനി കേസുകളും ഒമ്പത് മരണങ്ങളും 2023ൽ 16,566 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ചിക്കമഗളൂരു, ഉത്തര കന്നഡ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ (96 ശതമാനം) റിപ്പോർട്ട് ചെയ്തത്. കലബുർഗിയിലും ഹാവേരിയിലും യഥാക്രമം 95 ശതമാനം, 90ശതമാനം കേസുകൾ രേഖപ്പെടുത്തി.
ഈ വർഷം ബിബിഎംപി പരിധിയിലെ കേസുകളിൽ 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം സംസ്ഥാനത്തെ മൊത്തം കേസുകളിൽ 25 ശതമാനവും ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മൈസൂരുവിലും 277 കേസുകളാണ് രേഖപ്പെടുത്തിയത്. ഇലക്‌ട്രോണിക്‌സ് സിറ്റി, വൈറ്റ്‌ഫീൽഡ്, മാറത്തഹള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
TAGS: KARNATAKA| DENGUE FEVER
SUMMARY: Dengue fever on the rise in karnataka
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…
ടെഹ്റാന്: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…