ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളർത്തച്ഛൻ ഡിജിപി രാമചന്ദ്രൻ റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡിജിപിയാണ് അദ്ദേഹം. സർക്കാർ ഉത്തരവ് പ്രകാരമാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്.
നടിയുടെ രണ്ടാനച്ചൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായതിനാൽ കേസ് അന്വേഷണത്തിൽ പക്ഷപാതിത്വം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് രാമചന്ദ്ര റാവുവിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായത്. മാർച്ച് ആദ്യവാരം 14.8 കിലോഗ്രാം സ്വര്‍ണവുമായാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് വിദേശത്ത് നിന്നെത്തിയ രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കാന്‍ രന്യ ഔദ്യോഗിക ബന്ധങ്ങള്‍ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കര്‍ണാടക ഡിജിപിയുടെ മകളാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് രന്യ എസ്‌കോര്‍ട്ടിനായി ലോക്കൽ പോലീസിനെ സമീപിച്ചിരുന്നത്.
TAGS: KARNATAKA
SUMMARY: DGP Ramachandra rao enters into compulsory leave
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്മെന്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന് വില…