Categories: TAMILNADUTOP NEWS

നയൻതാരയില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ; ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ചെന്നൈ: നാനും റൗഡി താൻ എന്ന സിനിമയുടെ പകർപ്പവകാശ ലംഘനത്തിന് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തു. നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും എതിരെ പകർപ്പവകാശം ലംഘിച്ചു എന്നുകാട്ടി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ധനുഷ്.

നയൻതാരയെക്കുറിച്ചുള്ള നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ നിന്നും ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് കേസ് നല്‍കിയിരിക്കുന്നത്.

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് നയൻതാരയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംവിധായകൻ വിഘ്നേഷ് ശിവൻ പ്രവര്‍ത്തിച്ചതെന്നും, ഈ അണ്‍പ്രൊഫഷണല്‍ സമീപനം ചിത്രത്തിന് വലിയ നഷ്ടം ഉണ്ടാക്കിയന്നാണ് കേസിലെ സത്യവാങ്മൂലത്തില്‍ ധനുഷിന്‍റെ കമ്പനി ആരോപിക്കുന്നത്. മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും അവഗണിച്ചു കൊണ്ട് നയന്‍താര ഉള്‍പ്പെട്ട രംഗങ്ങള്‍ മാത്രം നിരവധി തവണ റീടേക്ക് എടുത്തു.

അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കള്‍ക്ക് മുൻഗണന നല്‍കാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ധനുഷ് പറയുന്നു. നയൻതാരയുടെ 40-ാം പിറന്നാള്‍ ദിനത്തിലായിരുന്നു നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്നത്.

ഇതില്‍ നാനും റൗഡി താൻ എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ ധനുഷ് നയൻതാരയ്ക്കെതിരെ പകർപ്പവകാശ ലംഘനത്തിനെതിരെ 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. തുടർന്ന് ധനുഷിനെതിരെ പ്രതികരിച്ച്‌ നയൻതാരയും രംഗത്തെത്തിയിരുന്നു. അന്ന് താരത്തെ പിന്തുണച്ച്‌ നിരവധിപ്പേരാണ് രംഗത്ത് വന്നത്.

TAGS :
SUMMARY : NAYANTHARA | DHANUSH
His focus was only on Nayanthara; Dhanush demands Rs 1 crore compensation

Savre Digital

Recent Posts

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

10 minutes ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

56 minutes ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

1 hour ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

2 hours ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

3 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

3 hours ago