വയനാട്: വള്ളിയൂര്‍ക്കാവില്‍ പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഉന്തുവണ്ടി കച്ചവടം നടത്തുന്ന വള്ളിയൂർക്കാവ് തോട്ടുങ്കല്‍ ശ്രീധരൻ (65) ആണ് മരിച്ചത്. സി പി ഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവല്‍, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരുക്കേറ്റത്.
ഉച്ചക്ക് മൂന്നോടെ വള്ളിയൂര്‍ക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. സമീപത്ത് ഉന്തുവണ്ടി കച്ചവടം നടത്തുന്നയാളെ ഇടിച്ച ശേഷമാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. തൊട്ടടുത്തുള്ള ആല്‍ത്തറയില്‍ തട്ടിയ ജീപ്പ് തലകീഴായി നില്‍ക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധറിനെ രക്ഷപ്പടുത്താനായില്ല. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
TAGS : ACCIDENT
SUMMARY : One dead after police jeep overturns
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…
ബെംഗളൂരു: ആലപ്പുഴ കായകുളം സ്വദേശി ആംബ്രോസ് റോയ് നിഗ്ലി (76) ബെംഗളൂരുവില്‍ അന്തരിച്ചു. ലിംഗരാജപുരം ഓയിൽ മിൽ റോഡ് കാസബെല്ലയിലായിരുന്നു…
ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍…
ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…
കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…
ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…