മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു പരിശോധന നടക്കുന്ന സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കന്നഡ മാധ്യമപ്രവര്‍ത്തകരെ ഒരുസംഘം കയ്യേറ്റം ചെയ്തു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.
വാർത്താചിത്രീകരണത്തിന് ഇടയിലായിരുന്നു മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റം. പരുക്കേറ്റ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ വെച്ച് സുവർണ്ണ ന്യൂസിലെ മാധ്യമപ്രവർത്തകര്‍ക്കും മർദ്ദനമേറ്റു. കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകരാണ് ആക്രമിക്കപ്പെട്ട മറ്റുള്ളവർ. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബറ്റാലിയൻ പോലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചത്. പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്‍മേലുള്ള ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് തങ്ങളും കണ്ടുവെന്ന വെളിപ്പെടുത്തലുമായി ആറ് പേര്‍കൂടി എസ് ഐ ടിയെ സമീപിച്ചു. പുതിയ സാക്ഷികള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.
അതേസമയം വെളിപ്പെടുത്തൽ പ്രകാരമുള്ള തിരച്ചില്‍ പ്രത്യേക അന്വേഷണം സംഘം (എസ്ഐടി) ഊർജ്ജിതമാക്കി. പരാതിക്കാരൻ അടയാളപ്പെടുത്തിയ പതിമൂന്നാം സ്പോട്ടും കടന്ന് എസ്ഐടി ബുധനാഴ്ച വനത്തിൽ പതിനാലാം ഇടം കുഴിച്ചു.
SUMMARY: Dharmasthala. Attack on journalists
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…