ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മറോടിയുടെ ഉജിരെയിലെ വീട്ടില്‍ പരിശോധന നടത്തി. എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാര്‍ ദയാമിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 9.20 ഓടെയാണ് റെയ്ഡ് നടത്തിയത്.
തിങ്കളാഴ്ച ബെല്‍ത്തങ്ങാടി കോടതിയില്‍ നിന്ന് ലഭിച്ച സെര്‍ച്ച് വാറണ്ടുമായെത്തിയ സംഘം പ്രതിയും വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയുമായ ചിന്നയ്യയെ മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടിലെത്തിച്ച് പരിസരം മുഴുവനും പരിശോധിച്ചു. തിരച്ചിലില്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചിന്നയ്യയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി മഹേഷ് ഷെട്ടി തിമറോടി ചിന്നയ്യയെ ഉജിരെയിലെ വസതിയില്‍ താമസിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഹേഷ് ഷെട്ടി തിമറോടിയുടെ സഹോദരന്‍ മോഹന്‍ ഷെട്ടിയുടെ വീട്ടിലും സംഘം റെയ്ഡ് നടത്തി.
ചിന്നയ്യയുടെ സമീപകാല വാര്‍ത്താസമ്മേളനങ്ങള്‍, മുഖംമൂടികളില്ലാതെ നല്‍കിയ അഭിമുഖങ്ങള്‍, വ്‌ളോഗര്‍ സമീറിന്റെ നിരവധി യൂട്യൂബ് വീഡിയോകള്‍ എന്നിവ ഈ വീട്ടില്‍ വെച്ചാണ് റെക്കോര്‍ഡ് ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റെയ്ഡ് നടത്താനുള്ള നീക്കവുമായി അന്വേഷണ സംഘം ഇവിടെ എത്തിയത്. റെയ്ഡ് സമയത്ത്, മഹേഷ് ഷെട്ടിയും അനുയായികളും വസതിയില്‍ ഉണ്ടായിരുന്നില്ല. മകനും മൂന്ന് സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ തിമ്മറോഡി നിലവില്‍ ജാമ്യത്തിലാണ്.
അതേസമയം ധര്‍മസ്ഥലയിലെ വിവാദങ്ങളെക്കുറിച്ച് വീഡിയോ ചെയ്തതിന്റെ പേരില്‍ കേസെടുത്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ സമീര്‍ എംഡി കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് സമീര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ജൂണ്‍ 21-ന് സമീറിന് ദക്ഷിണ കന്നഡ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
SUMMARY: Dharmasthala case; SIT raids Mahesh Shetty’s Thimaroti house
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്.…
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രായേൽ സൈനത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസറഗോഡ് സ്വദേശിയായ ആറ്…
ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…
ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…