ധര്‍മ്മസ്ഥല; മുൻ ശുചീകരണ തൊഴിലാളിക്ക് അഭയം നൽകി, മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടില്‍ എസ്.ഐ.ടി റെയ്ഡ്

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മറോടിയുടെ ഉജിരെയിലെ വീട്ടില്‍ പരിശോധന നടത്തി. എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാര്‍ ദയാമിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 9.20 ഓടെയാണ് റെയ്ഡ് നടത്തിയത്.

തിങ്കളാഴ്ച ബെല്‍ത്തങ്ങാടി കോടതിയില്‍ നിന്ന് ലഭിച്ച സെര്‍ച്ച് വാറണ്ടുമായെത്തിയ സംഘം പ്രതിയും വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയുമായ ചിന്നയ്യയെ മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടിലെത്തിച്ച് പരിസരം മുഴുവനും പരിശോധിച്ചു. തിരച്ചിലില്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചിന്നയ്യയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസമായി മഹേഷ് ഷെട്ടി തിമറോടി ചിന്നയ്യയെ ഉജിരെയിലെ വസതിയില്‍ താമസിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഹേഷ് ഷെട്ടി തിമറോടിയുടെ സഹോദരന്‍ മോഹന്‍ ഷെട്ടിയുടെ വീട്ടിലും സംഘം റെയ്ഡ് നടത്തി.

ചിന്നയ്യയുടെ സമീപകാല വാര്‍ത്താസമ്മേളനങ്ങള്‍, മുഖംമൂടികളില്ലാതെ നല്‍കിയ അഭിമുഖങ്ങള്‍, വ്‌ളോഗര്‍ സമീറിന്റെ നിരവധി യൂട്യൂബ് വീഡിയോകള്‍ എന്നിവ ഈ വീട്ടില്‍ വെച്ചാണ് റെക്കോര്‍ഡ് ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റെയ്ഡ് നടത്താനുള്ള നീക്കവുമായി അന്വേഷണ സംഘം ഇവിടെ എത്തിയത്. റെയ്ഡ് സമയത്ത്, മഹേഷ് ഷെട്ടിയും അനുയായികളും വസതിയില്‍ ഉണ്ടായിരുന്നില്ല. മകനും മൂന്ന് സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ തിമ്മറോഡി നിലവില്‍ ജാമ്യത്തിലാണ്.

അതേസമയം ധര്‍മസ്ഥലയിലെ വിവാദങ്ങളെക്കുറിച്ച് വീഡിയോ ചെയ്തതിന്റെ പേരില്‍ കേസെടുത്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ സമീര്‍ എംഡി കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് സമീര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ജൂണ്‍ 21-ന് സമീറിന് ദക്ഷിണ കന്നഡ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

SUMMARY: Dharmasthala case; SIT raids Mahesh Shetty’s Thimaroti house

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന്...

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

Related Articles

Popular Categories