ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്ഐടി വാദം പരിഗണിച്ചാണ് നടപടി. വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് എസ്ഐടി അന്വേഷണം പുരോഗമിക്കുന്നത്.
ചിന്നയ്യയുടെ ഫോണ്‍ ഉള്‍പ്പെടെ ആറ് മൊബൈല്‍ ഫോണുകള്‍ എസ്ഐടി പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് ഗൂഢാലോചനയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം വിലയിരുത്തുന്നു. ചിന്നയ്യക്ക് അഭയം നല്കിയ മഹേഷ് ഷെട്ടി തിമരോടിയുടെയും അദ്ദേഹത്തിന്റെ സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളില്‍ നിന്നാണ് ഈ ഫോണുകള്‍ കണ്ടെടുത്തത്.
പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ലഭിച്ച വിഡിയോകളില്‍ വെളിപ്പെടുത്തലിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകള്‍ ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഈ ഫോണുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ചിന്നയ്യയെ ഫോണില്‍ വിളിച്ചവർ, ചിന്നയ്യ വിളിച്ചവർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.
SUMMARY: Dharmasthala disclosure case; Former sanitation worker Chinnayya remanded in custody till September 6
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…