ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ ഹാജരായി. ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ഇയാൾ താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു. ഇതു തുടരന്വേഷണത്തിനായി പൊലീസിനു കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കൂടി ഇയാളുടെ സഹായത്തോടെ കണ്ടെത്തുമെന്ന് ദക്ഷിണ കന്നഡ എസ്പി ഡോ. കെ. അരുൺ അറിയിച്ചു. അഭിഭാഷകർക്കൊപ്പം മുഖം മറച്ചാണ് ഇയാൾ എത്തിയത്. പോലീസ് സംരക്ഷണം വേണമെന്ന ഇയാളുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പൊലീസിനു കത്തയയ്ക്കുകയായിരുന്നു.1995നും 2014നും ഇടയിലാണ് സംഭവമുണ്ടായത്.
സൂപ്പർവൈസറുടെ മർദനത്തിനും ഭീഷണിക്കും വഴിപ്പെട്ട് മനസ്സില്ലാ മനസ്സോടെ താൻ മൃതദേഹങ്ങൾ കത്തിച്ച് ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിൽ മറവു ചെയ്തെന്നാണ് ഇയാൾ പറയുന്നത്. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഉൾപ്പെട്ടിരുന്നു. 2014ൽ കുടുംബത്തിനു നേരെ ഭീഷണി ഉയർന്നതോടെ സമീപ സംസ്ഥാനത്തേക്കു രക്ഷപ്പെട്ടു. തുടർന്ന് ഒളിവിലായിരുന്നു. കുറ്റബോധം സഹിക്കാതെയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
SUMMARY: Dharmasthala mass burial case: Complainant records statement before court.
കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…
തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…
മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…
പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ്…
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ…