KARNATAKA

ഹൈ​കോ​ട​തി ജഡ്ജിയുടെ കാർ അപകടത്തിൽപെട്ടു

ബെംഗളൂരു:  നെ​ല​മം​ഗ​ല റാ​യ​ര​പാ​ള​യ​ക്ക് സ​മീ​പം ബെംഗളൂരു-തുമകുരു ദേ​ശീ​യ പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റിസ് ജി ​ബ​സ​വ​രാ​ജ് നിസ്സാരപരുക്കുകളോടെ ര​ക്ഷ​പ്പെ​ട്ടു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ജ​ഡ്ജി ന​ഗ​ര​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് സം​ഭ​വം.

മുന്നിലുണ്ടായിരുന്ന അകമ്പടി വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിൽ സൂര്യപ്രകാശം പതിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ജഡ്ജിയുടെ കാറിൽ ഇടിക്കുകയായിരുന്നു. എ​സ്കോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്കേറ്റു. ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെലമംഗല ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധന നടത്തി.
SUMMARY: High Court judge’s car involved in accident

NEWS DESK

Recent Posts

വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം; മുസ്ലിംലീഗ് നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക്…

53 minutes ago

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത്…

1 hour ago

ശ്വാസകോശ അണുബാധ; മന്ത്രി ഡി.സുധാകർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍

ബെംഗളൂരു: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി.സുധാകര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) തീവ്രപരിചരണ…

1 hour ago

വന്യജീവിസഫാരികേന്ദ്രങ്ങളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വന്യജീവിസഫാരികേന്ദ്രങ്ങളായ ബന്ദിപ്പുർ, നാഗർഹോളെ എന്നിവിടങ്ങളില്‍ സെൽഫിയെടുക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച് കർണാടക വനംവകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും…

2 hours ago

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

9 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

10 hours ago