ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ ദുരൂഹ സാഹചര്യത്തില്‍ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘം (എസ്‌ഐടി) ഉടനി ല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപവൽക്കരിക്കുന്നതിൽ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്‌ഐടി അന്വേഷണം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ ആവശ്യം വേണ്ടിവന്നാൽ എസ്‌ഐടിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഐടി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതി മുൻ ജഡ്ജി വി. ഗോപാലഗൗഡ അടക്കമുള്ളവർ എസ്‌ഐടി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഡൽഹി: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്കേറ്റു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന സിനിമയുടെ…
തൃശൂർ: നിപയെന്ന സംശയത്തെ തുടർന്ന് 15 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.…
അമൃത്സര്‍: പഞ്ചാബിലെ പ്രസിദ്ധ സിഖ് അരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം…
കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ്…
കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ തുര്‍ക്കിയില്‍ നിന്നും നാട്ടിലെത്തി.…