ബെംഗളൂരു: കർണാടകയിൽ ഡീസൽ വിലയിൽ രണ്ട് രൂപ വർധിപ്പിച്ചു. ഡീസൽ വില്പന നികുതിയിൽ 2.73 ശതമാനം വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്തോടെയാണിത്. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. 18.44 ശതമാനത്തിൽനിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ രണ്ടുരൂപയുടെ വർധനയാണ് ഒരുലിറ്റർ ഡീസലിന്മേലുണ്ടായിരിക്കുന്നത്. നിലവിലെ വിലയനുസരിച്ച് പുതിയ ഡീസൽ വില സംസ്ഥാനത്ത് ലിറ്ററിന് 91.02 ആയി ഉയരും.
2021 നവംബറിന് മുമ്പ് കർണാടകയിൽ ഡീസലിന്മേലുള്ള വിൽപ്പന നികുതി 24 ശതമാനം ആയിരുന്നു. 2024 ജൂണിൽ 18.44 ശതമാനത്തിലേക്ക് കുറച്ചു. പുതിയ വർധനവ് നിലവിൽ വന്നാലും സമീപ സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലാകും കർണാടകയിൽ ഡീസൽ ലഭ്യമാകുക. ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്, കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു.
TAGS: KARNATAKA | PRICE HIKE
SUMMARY: DieSel price hiked in state
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…