ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട് മാറ്റിയെഴുതുന്നതിന്റെ ഭാഗമായാണ് നീക്കം. ബംഗ്ലാദേശ് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്.
ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാര്‍ക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്യാന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്.
സര്‍ക്കാര്‍വിരുദ്ധ ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് ബംഗ്ലാദേശ് വിട്ട ഹസീന ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ്. ഇതിന് പിന്നാലെ, ബംഗ്ലാദേശിന്റെ ഇടക്കാലഭരണാധികാരിയായി സാമ്പത്തിക നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറുകയായിരുന്നു.
TAGS : SHEIKH HASINA | DIPLOMATIC PASSPORT
SUMMARY : Diplomatic passport of Sheikh Hasina revoked
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…