സംവിധായകൻ മോശമായി പെരുമാറി; കുംഭമേള വൈറൽ താരത്തിന്റെ പരാതിയിൽ കേസെടുത്തു

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്. തനിക്ക് 17 വയസുള്ളപ്പോള്‍ മണിപ്പുര്‍ ഡയറി സിനിമയുടെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്.

പരാതിയില്‍ സീറോ എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പരാതി മധ്യപ്രദേശ് പോലീസ് കൈമാറും. അതേസമയം, സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും സെറ്റില്‍ വച്ച്‌ ഒരുപാട് തവണ മോശമായി പെരുമാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.

സംഭവത്തെ കുറിച്ച്‌ അന്നു തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആദ്യത്തെ സിനിമയാണെന്ന പേരില്‍ വീട്ടുകാര്‍ ഇതിനെ കാര്യമായെടുത്തില്ല എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. അതേസമയം, പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസിന്‍റെ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ് മധ്യപ്രദേശ് പോലീസ്. മാര്‍ച്ച്‌ 11ന് ആയിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വാദം.

SUMMARY: Director misbehaved; Case registered on complaint of Kumbh Mela viral star

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

Related Articles

Popular Categories